Ticker

6/recent/ticker-posts

റിയാദിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു പെൺകുട്ടി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു

റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം  അപകടത്തിൽപെട്ടു പെൺകുട്ടി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ വഴി റിയാദിലേക്കുള്ള റൂട്ടിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിൻ്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ (18) ആണ് മരിച്ചത്.

സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർഹാന ഷെറിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരതരമെന്നാണ്  ലഭിക്കുന്ന വിവരം.

റിയാദിൽ ജോലി ചെയ്യുന്ന സിദ്ദീഖ് സന്ദർശന വിസയിലെത്തിയ കുടുംബത്തിന്റെ വിസ പുതുക്കാനായി ബഹ്റൈനിൽ പോയി മടങ്ങു മ്പോഴാണ് അപകടം നടന്നത്. ദമ്മാം-റിയാദ് ഹൈവേയിൽ ഖുറൈസ് പട്ടണത്തിന് സമീപം ഹുറൈറ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.

Post a Comment

0 Comments