Ticker

6/recent/ticker-posts

പിതാവിൻ്റെ മരണത്തിൽ സംശയംപ്രകടിപ്പിച്ച് മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഖബർ തുറന്ന് പോസ്റ്റ്മോർട്ടം ചെയ്യാൻ വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു

'പയ്യോളി: പിതാവിൻ്റെ മരണത്തിൽ സംശയം
പ്രകടിപ്പിച്ച് മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഖബർ തുറന്ന് പോസ്റ്റ്മോർട്ടം ചെയ്യാൻ വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു ഇന്ന് രാവിലെ 10 മണിയോടെ വടകര ആർ ഡി ഒ യുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങിയത്.

തുറയൂർ അട്ടക്കുണ്ട് ഈളുവയലിൽ മുഹമ്മദിന്റെ മൃതദേഹം (58) ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നത്
ഇക്കഴിഞ്ഞ മെയ് 26 ന് മുഹമ്മദിനെ വീടിന് പുറത്തു കാണാതായതോടെ, അയൽവാസിയായ സ്ത്രീ ജനലിലൂടെ മരിച്ച നിലയിൽ കാണുകയായിരുന്നു. കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നത്രെ മൃതദേഹം. തുടർന്ന്, വിവരം നാട്ടുകാരെ അറിയിക്കുകയിരുന്നു. ഓടിക്കൂടിയ നാട്ടുകാർ മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന് പരിശോധിക്കുകയായിരുന്നു. മരിച്ചെന്ന് കണ്ടെത്തിയതോടെ ഇദ്ദേഹത്തിൻ്റെ അനുജനെ വിവരമറിയിക്കുകയും, ഡോക്ടറെ വിളിച്ചു വരുത്തി മരണം സ്ഥിരീകരിക്കുകയും മൃതദേഹം അനുജൻ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയും വൈകീട്ട് അട്ടക്കുണ്ട് ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ ഖബർ അടക്കുകയും ചെയ്തു.

പിതാവിൻ്റെ മരണ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മകൻ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. മരണം നടന്നു എന്നു പറയുന്ന വീട്ടിലെ വാതിൽ തകർന്നതായി കണ്ടില്ലെന്നും മൃതദേഹം തിരക്കുപിടിച്ച് സഹോദരൻ്റെ വീട്ടിലേക്ക് മാറ്റിയതിലും സംശയമുണ്ടെന്നും മരണശേഷവും പിതാവിൻ്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടിട്ടുണ്ടെന്നും മകൻ പയ്യോളി കണ്ണംകുളം കുഴിച്ചാലിൽ മുഫീദ് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നത്

 

Post a Comment

0 Comments