Ticker

6/recent/ticker-posts

അഗ്രിസ്റ്റാക്ക് പദ്ധതി: അക്ഷയ കേന്ദ്രങ്ങൾവഴിറജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കണം



പേരാമ്പ്ര: അഗ്രിസ്റ്റാക്ക് കർഷക റജിസ്ടേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷിഭവനുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങൾ വഴിയും റജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് മലയോര കർഷക ഐക്യവേദി പേരാമ്പ്ര പഞ്ചായത്ത്തല യോഗം അധികൃതരോട് ആവശ്യപ്പെട്ടു .മഴക്കെടുതി മൂലം കർഷർദുരിതമനുഭവിക്കുന്ന അവസ്ഥയിൽ റജിസ്ട്രേഷനു വേണ്ടി കാലത്ത് മുതൽ കൃഷിഭവനുകളിൽ കാത്തുനിൽക്കേണ്ട സ്ഥിതിയാണ് .നൂറുകണക്കിന് കർഷകർക്ക് അംഗത്വം
 ലഭിക്കേണ്ടതിനാൽ റജിസ്ട്രേഷൻ
കലാവധി നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു .വിജയലക്ഷ്മി നമ്പ്യാർ അധ്യക്ഷത വഹിച്ചു . ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, ചായികുളം ബാലകൃഷ്ണൻ, എൻ കെ മുസ്തഫ, അനിൽവല്ലരി എന്നിവർസംസാരിച്ചു .

Post a Comment

0 Comments