Ticker

6/recent/ticker-posts

വില്യാപ്പള്ളിയിൽ സ്‌കൂട്ടറിനു മീതെ തെങ്ങു വീണ് യാത്രക്കാരൻ മരണപ്പെട്ടു

വടകര: വില്യാപ്പള്ളിയിൽ സ്‌കൂട്ടറിനു മീതെ തെങ്ങു വീണ് യാത്രക്കാരൻ മരണപ്പെട്ടു കുന്നുമ്മായിന്റെ വിട മീത്തൽ
പവിത്രനാണ് (64) മരിച്ചത്. കൊറ്റിയാം വെള്ളി ഭാഗത്ത് നിന്നു വില്ല്യാപ്പള്ളിയിലേക്ക് വരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കുനിത്താഴ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണായിരുന്നു അപകടം. പരിക്കേറ്റ പവിത്രനെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments