അംഗീകരതയുടെ മാനദണ്ഡം:
8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ ക്യൂ എ എസ് അംഗീകരത്തിന് 3 വർഷ കാലാവധിയാണുള്ളത്. 3 വർഷത്തിനുശേഷം ദേശിയതല പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.
മെഡിക്കൽ ഓഫിസർ ഡോ. കെ സായി ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ആശുപത്രിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. രണ്ട് മെഡിക്കൽ ഓഫിസർമാർ, ഇ എൻ ടി, പിഡിയാട്രിഷൻ വിദഗ്ധർ, രണ്ട് സ്റ്റാഫ് നഴ്‌സസ്, ലാബ് ടെക്നീഷൻ, ഫാർമസിസ്റ്റ്, ജെ എച്ച് ഐ, മൂന്ന് ജെ പി എച്ച് എൻ, ഒരു സപ്പോർട്ടിങ് സ്റ്റാഫ്, നേത്രരോഗ വിദഗ്ധർ, ആയുഷ്‌ഹോമിയോ ഡോക്ടർ, എട്ട് ആശാവർക്കർമാർ എന്നിവരുടെ സേവനം നഗരം പി എച്ച്‌സിയിൽ ലഭ്യമാണ്.
ആരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾ മുഴുവൻ സൗജന്യമാണ് .
ആശുപത്രിയെ അംഗീകാര നിറവിലേക്ക് ഉയർത്തുന്നതിന് ആശുപത്രി ജീവനക്കാർ, പയ്യോളി നഗരസഭ, എച്ച് എം സി തുടങ്ങി നിരവധി പേരുടെ പിന്തുണയും സഹായവും വിസ്മരിക്കാനാവില്ലെന്ന് മെഡിക്കൽ ഓഫിസർ ഡോ. കെ സായി ലക്ഷ്മി പറഞ്ഞു.
ദേശീയ ഗുണനിലവാര (നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് - എൻ ക്യൂ എ എസ്) അംഗീകാരം നേടിയെടുക്കുന്നതിന് അക്ഷീണ പ്രയത്നം നടത്തിയ നഗരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരും, ആശുപത്രി ജീവനക്കാരും, പയ്യോളി നഗരസഭാദ്യക്ഷൻ വി കെ അബ്ദുറഹ്മാൻ , വൈസ് ചെയർപേഴ്സൻ പത്മശ്രീ പള്ളിവളപ്പിൽ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി എം ഹരിദാസൻ, ഡിവിഷൻ കൗൺസിലർ സിജിന മോഹനൻ എന്നിവർ ആശംസകൾ നേർന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.