Ticker

6/recent/ticker-posts

പ്രവാസികളെ അവഗണിക്കുന്ന സർക്കാരുകളുടെ നിലപാടുകൾ മാറ്റണം: ഹനീഫ മൂന്നിയൂർ

       

                                                   നന്തിബസാർ:പ്രവാസികൾകേരള സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നും അവരെ അവഗണിക്കാൻ ആർക്കും സാധ്യമല്ലന്നും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ പ്രസ്താവിച്ചു. പ്രവാസി ലീഗ് മുടാടി പഞ്ചായത്ത് കൺവൻഷൻ നന്തിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.പ്രസിഡണ്ട് റഫീഖ് പുത്തലത്ത് അദ്ധ്യക്ഷനായി. പ്രവാസത്തിന് ഏറെ പഴക്കമുണ്ട്. എന്നാൽ അവരെക്കുറിച്ച് ഗഹനമായൊരു പഠനം നടത്താൻ സർക്കാരുകൾ ഇതുവരെ തയ്യാറായിട്ടില്ല. നമ്മുടെ ജീവിതത്തിലും സംസ്കാരത്തിലും പ്രവാസത്തിന്റെ അടയാളപ്പെടുത്തുകൾ ധാരാളം ഉണ്ടായിട്ടുണ്ട് . അവ തിരിച്ചറിയുവാനും കണ്ടെത്താനും നമുക്ക് കഴിയണം .പ്രവാസികളെ ഒരു സാമ്പത്തിക സ്രോതസ്സ് മാത്രമായി കാണുന്നതിൽ നിന്ന് സർക്കാരുകൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കെ.പി, ഇമ്പിച്ചി മമ്മു ഹാജി മുഖ്യ പ്രഭാഷണം നടത്തി.സി.കെ.അബുബക്കർ ,വി.ഹാഷിം കോയ, കെ.പി.കരീം, കമ്മന ഹുസൈൻ, സഅദ് പുറക്കാട് റഹ്മാൻ തടത്തിൽ, സംസാരിച്ചു.എം.സി.ഷറഫുദ്ദീൻ സ്വാഗതവും, കൂരളി ബഷീർ നന്ദിയും പറഞ്ഞു.

 

Post a Comment

0 Comments