Ticker

6/recent/ticker-posts

മേപ്പയ്യൂർ ടൗണിൽ പുല്ലുകൾക്കിടയിൽ കഞ്ചാവ് ചെടി




പുല്ലുകൾക്കിടയിലാണ് ചെടി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സംശയം തോന്നി മേപ്പയ്യൂർ പോലീസിലും കൊയിലാണ്ടി എക്സൈസിലും വിവരം അറിയിക്കുകയായിരുന്നു.

ഏതാണ്ട് മൂന്നടിയോളം ചെടിക്ക് നീളമുണ്ട്. കൊയിലാണ്ടി എക്സൈസ് ചെടി വിശദമായ പരിശോധനയ്ക്കായി കൊണ്ടുപോയി. പ്രാഥമിക അന്വേഷണത്തിൽ കഞ്ചാവ് ചെടിയാണെന്നാണ് മനസിലാക്കാൻ സാധിച്ചതെന്നും കൂടുതൽ പരിശോധനകൾക്കായി ചെടി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും കൊയിലാണ്ടി എക്സൈസ് വകുപ്പ് അറിയിച്ചു

Post a Comment

0 Comments