Ticker

6/recent/ticker-posts

പേരാമ്പ്രയില്‍ പശ്ചിമ ബംഗാൾ സ്വദേശി ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിൽ



പേരാമ്പ്ര :പാലേരി ചെറിയ കുമ്പളത്ത് ഒന്നേകാൽ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പോലിസ് പിടിയിലായിപാലേരി,ചെറിയ കുമ്പളം  കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന പശ്ചിമ ബംഗാൾ, ബർദമാൻ സ്വദേശിയായ  സയീദ് സേഖ്  (25) ആണ് പോലീസിൻ്റെ പിടിയിലായത്.

പ്രദേശത്തെ വാടകയക് താമസിക്കുന്ന കോൺക്രീറ്റ് തൊഴിലാളിയായ ഇയാളിൽ നിന്ന് സുമാർ ഒന്നേകാൽ കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് പേയ്ക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് രഹസ്യ വിവരം  ലഭിച്ചിരുന്നു.  പോലീസ്  നിരീക്ഷിച്ചു വരികയായിരുന്നു.പാലേരി, ചെറിയ കുമ്പളം, കുറ്റ്യാടി ഭാഗങ്ങളിൽ  താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ ഇടയിൽ മയക്കുമരുന്ന് ഉപയോഗവും വിൽപനയും സജീവമായതിൽ  നാട്ടുകാർക്ക് പരാതിയുണ്ടായിരുന്നു. ഇയാളുടെ കൈവശം കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ  റൂറൽ എസ്പിയുടെ കീഴിലെ ജില്ലാ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര DySP വി.വി ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും പേരാമ്പ്ര  എസ് ഐ ബിജുരാജിൻ്റെയും ജൂനിയർ എസ് ഐ സനേഷിൻ്റെയും നേതൃത്വത്തിലുള്ള പോലീസും  ചേർന്നാണ് പ്രതിയെ കഞ്ചാവ് സാഹിതം   പിടികൂടിയത്. പ്രതിക്കെതിരെ  NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. ലഹരി വിൽപനക്കാരെപ്പറ്റി വിവരങ്ങൾ ലഹരി വിരുദ്ധ സ്ക്വാഡുകൾക്ക് കൈമാറണമെന്നും ലഹരി വിൽപ്പനക്കാർക്കെതിരെ  ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര DySP വി.വി ലതീഷ് അറിയിച്ചു

Post a Comment

0 Comments