Ticker

6/recent/ticker-posts

കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ തീപ്പിടുത്തം:ഒന്നര മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല.

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്സ്റ്റാൻഡ്) വൻ തീപിടിത്തം . ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം . ഒന്നര മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നായി നിരവധി യൂണിറ്റ് ഫയർഫോഴ്‌സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിവരികയാണ്.
പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നു തുടങ്ങിയത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിക്കുകയാണ്.

Post a Comment

0 Comments