Ticker

6/recent/ticker-posts

മെഡിക്കൽ കോളേജിൽ സുരക്ഷ ഉറപ്പാക്കണം : എസ്ഡിപിഐ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ നിരന്തര അനാസ്ഥയ്ക്കെതിരെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി റഹ്മത്ത് നെല്ലൂളി അദ്ധ്യക്ഷം വഹിച്ചു .ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ടി പി മുഹമ്മദ്, റഷീദ് പി , വിമൺ ഇന്ത്യ മൂ മെൻ്റ് ജില്ലാ സെക്രട്ടറി
ശബ്ന തച്ചംപൊയിൽ, SDTU ജില്ലാ സെക്രട്ടറി സിദ്ധീഖ് കരുവം പൊയിൽ , മണ്ഡലം നേതാക്കളായ ഹനീഫ പാലാഴി, സഹദ് മായനാട്, യൂസുഫ് ടി പി , നവാസ് ബാലുശ്ശേരി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments