Ticker

6/recent/ticker-posts

നിലമ്പൂര്‍ കരിമ്പുഴയില്‍ സ്വകാര്യ ബസ്സുും എതിരേ വന്ന ബൈക്കും കൂട്ടിയിടിച്ച് യുവാവും യുവതിയും മരിച്ചു

മലപ്പുറം നിലമ്പൂര്‍ കരിമ്പുഴയില്‍ സ്വകാര്യ ബസ്സുും ബൈക്കും കൂട്ടിയിടിച്ച് ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരത്തിലെ അമര്‍ ജ്യോതി, ബന്ധുവായ ആദിത്യ എന്നിവരാണ് മരിച്ചത്. വെള്ളി രാവിലെ 10.45നായിരുന്നു അപകടം
നിലമ്പൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്നു ബസ്. കരിമ്പുഴ ടാമറിന്റ് ഹോട്ടലിന് സമീപമായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments