Ticker

6/recent/ticker-posts

യുവതിയെ ഐസിയുവില്‍ വച്ച് കടന്നുപിടിച്ച സംഭവം യുവതിയുടെ പരാതിയിൽ ജീവനക്കാരന്‍ അറസ്റ്റില്‍.


spotkerala news 
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സക്കെത്തിയ രോഗിയായ യുവതിയെ ഐസിയുവില്‍ വച്ച് കടന്നുപിടിച്ച ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് അറസ്റ്റിലായത് ഇടുപ്പിന് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെയാണ് ഇയാള്‍ കടന്നുപിടിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ദില്‍കുമാറിനെ  പിടികൂടുകയായിരുന്നു. 
യുവതിയുടെ യൂറിന്‍ ബാഗ് മാറ്റുന്നതിനിടെയായിരുന്നു പ്രതി ലൈംഗികാതിക്രമം നടത്തിയത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ. ബി എസ് സുനില്‍കുമാര്‍ പറഞ്ഞു.

Post a Comment

0 Comments