Ticker

6/recent/ticker-posts

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ.കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2ന് തുടക്കം

കൊയിലാണ്ടി:.ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ(IRMU).കോഴിക്കോട് ജില്ലാ സമ്മേളനംമെയ് രണ്ട്,മൂന്ന് തിയ്യതികളിൽകൊയിലാണ്ടി( അകലാപ്പുഴ ലേക് വ്യൂ പാലസ്)വെച്ച് നടക്കും.മെയ് 2 ന് വൈകീട്ട് 4 മണിക്ക് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ സമ്മേളനത്തിന് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.മെയ് 3 ന് കാലത്ത് 10 മണിക്ക്ബഹു.വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പി എംപി, കെ.പി.കുഞ്ഞമ്മത്കുട്ടി എം.എൽ.എ , കലക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ മുഖ്യാതിഥികളാവും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ്, ജില്ലാപഞ്ചായ അംഗം വി.പി. ദുഖിഫിൽ, എം.പി. ഷിബു, ടി.ടി.ഇസ്മയിൽ, സി.ആർ. പ്രഫുൽ കൃഷ്ണ, കെ ലോഹ്യ, സി.എച്ച്. ഇബ്രാഹിം കുട്ടി, ഐ.ആർ.എം.യു സംസ്ഥാന പ്രസിസന്റ് പി.കെ.ഹാരിസ് തുടങ്ങി പ്രമുഖ നേതാക്കൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.തുടർന്ന് മീഡിയ ഓപ്പൺ. ഫോറം നടക്കും. കലക്ടർ സ്നേഹിൽകുമാർ സിംഗ് ഉദ്ഘാടനം ചെയ്യും.ഉച്ചക്ക് നടക്കുന്ന . പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്യും. റിപ്പോർട്ട് അവതരണം പൊതു ചർച്ച മറുപടി എന്നിവക്ക് ശേഷം പത്രപ്രവർത്തകരായമുതിർന്ന അംഗങ്ങളെആദരിക്കും. മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും ആശുപത്രി ചികിത്സക്ക് ഇളവുകൾ നൽകുന്നപദ്ധതി, അംഗങ്ങൾക്കുള്ള ഇൻഷൂറൻസ് എന്നിവയുടെ പ്രഖ്യാപനം സമ്മേളനത്തിൽ നടക്കും.മാധ്യമ മേഖലയും മാധ്യമപ്രവർത്തകരും ഏറെ വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിലാണ് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ സമ്മേളനം നടത്തുന്നത്.വിവരസാങ്കേതികവിദ്യയുടെ വളർച്ച വാർത്താ മാധ്യമ മേഖലയിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് , നമ്മുക്കൊക്കെ അറിയാം. സത്യം വെല്ലുവിളിക്കപ്പെടുന്ന സത്യാനന്തരകാലത്തെ മാധ്യമ പ്രവർത്തനം ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. വാർത്തയിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് വിമർശനവും തെറ്റുതിരുത്തലും അനിവാര്യവും, ഗുണമേൻമയുള്ള മാധ്യമപ്രവർത്തനം ജനങ്ങളുടെ അവകാശവുമാണ്.സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ നിലനിൽപ്പ് ജനാധിപത്യത്തിന്റെ ജീവവായുവാണ്. മാധ്യമ രംഗത്ത് രാപ്പകൽ സജീവമായി പ്രവർത്തിക്കുന്ന, വാർത്തകൾ ഉറവിടത്തിൽ നിന്ന് തന്നെ വെരിഫൈ ചെയ്തശേഷം ചൂടാറാതെ ജനങ്ങളിലെത്തിക്കാൻ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകർ. എന്നാൽ ഈ മേഖലയിൽ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളോ ക്ഷേമനിധി പെൻഷൻ ഉൾപ്പടെയുള്ള സംവിധാനങ്ങളാ നിലവില്ല.ഇത്തരം കാര്യങ്ങളിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ സമ്മേളനം ഗൗരവമായി ചർച്ച ചെയ്യും.വാർത്താ സമ്മേളനത്തിൽപ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ, സെക്രട്ടറിപി.കെ. പ്രിയേഷ് കുമാർ, സതീഷ് ബാലുശ്ശേരി, രവി എടത്തിൽ, സി.എ.റഹ്മാൻ, ധ്രുവൻ നായർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments