പേരാമ്പ്ര : വിദ്യാർത്ഥികൾ പഠപുസ്തകങ്ങൾക്കപ്പുറം വായനക്ക് സമയംകണ്ടെത്തണമെന്നും എങ്കിൽ മാത്രമേ തിന്മയുടെ ശക്തികളെ പരാജയപ്പെടുത്തി നമ്മുടെ രാജ്യത്തിൻ്റെ പൈതൃകമായി സമൂഹം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച പരസപരസ്‌നേഹവും സൗഹാർദവും നിലനിർത്താൻ യുവതലമുറയ്ക്ക് കഴിയുകയുള്ളൂവെന്ന് പ്രശസ്ത കഥാകൃത്ത് p k പാറക്കടവ് പ്രസ്താവിച്ചു.
ചെബ്രയിൽ മോറിസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് 2024_25. വർഷത്തെ സ്റ്റുഡൻസ് യൂണിയൻ ഉൽഘാടനം ചെയ്തുസംസരിക്കുകയായിരുന്നു അദ്ദേഹം. കൽബുർഗി മുതൽ ഗൌരിലങ്കേഷ് ഉൾപെടെയുള്ളവർ കൊലചെയ്യപ്പെട്ടത് അവർ വായനയിലൂടെ നേടിയ വെളിച്ചം സമൂഹത്തിൽ വിദ്വേഷം വിതക്കുന്നവർക്കെതിരെ വാക്കിലൂടെയും എഴുത്തിലൂടെയും പ്രയോഗിച്ചതിൻ്റെ പേരിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈൻ ആർട്സ് ക്ലബ് ഉൽഘാടനംk പ്രശസ്ത ഫോക്‌ലോർ ആർടിസ്റ്റ് , സന്ദീപ് കാക്കൂർ നിർവഹിച്ചു. ഒരോ കുട്ടിയിലും അന്തർലീനമായ കലാവാസനകളെ പരിപോഷിപ്പിക്കാൻ കോളേജ് യൂണിയൻ ഫൈൻ ആർട്സ് ക്ലബ്ബിന് സാധിക്കണം എന്നദ്ദേഹം ഓർമിപ്പിച്ചു. കുട്ടികൾക്ക് വേണ്ടി അദ്ദേഹം നാടൻപാട്ടുകൾ ആലപിച്ചു. ഡയരക്ടർ Dr.Abdul gafoor ആമുഖഭാഷണം നടത്തിയ പരിപാടിയിൽ പ്രിൻസിപ്പാൾ Dr. ഇസ്മയിൽ, ഫൈൻ ആർട്സ് അഡ്വൈസർ ഫസ്‌ന ഗഫൂർ, സ്റ്റാഫ് സെക്രട്ടറി ബിൻഷ രാജ് എന്നിവർ സംസാരിച്ചു.ചെയർമാൻ ഇമ്മാനുവൽ ആധ്യക്ഷം വഹിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി Muhammed Sinan Zubair സ്വാഗതവും U U C മുഹമ്മദ് അനീസ് നന്ദിയും പറഞ്ഞു . പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.