Ticker

6/recent/ticker-posts

വീഡിയോ റീൽസ് മത്സരത്തിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഒന്നാമത് (വീഡിയോ)

 





തദ്ദേശദിനാഘോഷത്തിന്റെ  ഭാഗമായി   കേരള സർക്കാർ സംസ്ഥാന തലത്തിൽ പഞ്ചായത്ത് ജീവനക്കാർക്കും ജന പ്രതിനിധികൾക്കും നടത്തിയ പ്രചാരണ വീഡിയോ  റീൽസ് മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ  ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്  ഒരുക്കിയ റീൽസ്  ഒന്നാം സമ്മാനത്തിനർഹമായി. 
ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്ത് എന്നതായിരുന്നു വിഷയം. 

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി സതി കിഴക്കയിൽ,  ലൈബ്രേറിയൻ  ആൻസൻ ജേക്കബ്ബ്,  പി ടി എസ്. സജീവൻ എന്നിവരായിരുന്നു  അഭിനേതാക്കൾ. 
അബീഷ് കുറുങ്ങോടിന്റെ ആശയത്തിൽ ആൻസൻ ജേക്കബ്ബ്  എഡിറ്റിംഗും സംവിധാനവും നിർവഹിച്ച റീൽസ് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തത് ജുനൈദ് പയ്യന്നൂർ, ഹരി ക്ലാപ്സ് എന്നിവരാണ്.
ഫിബ്രവരി 18 ന് ഗുരുവായൂർ വെച്ച് നടക്കുന്ന ചടങ്ങിൽ  പുരസ്ക്കാരം സ്വീകരിക്കും.

'

Post a Comment

0 Comments