Ticker

6/recent/ticker-posts

ബസും കാറും കൂട്ടിയിടിച്ച് ഒരു വയസുകാരൻ മരിച്ചു.അപകടം കരിപ്പൂരിൽ നിന്നും മടങ്ങവെ

പാലക്കാട്: ബസും കാറും കൂട്ടിയിടിച്ച് ഒരു വയസുകാരൻ മരിച്ചു. പട്ടാമ്പി സ്വദേശി ഐസിൻ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ തൃത്താലയിലായിരുന്നു അപകടം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വരികയായിരുന്നവരുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്ന എട്ട് പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്നയാൾ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments