ഡോ.കെ വി എ പ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച ചൂട്ട് എന്ന സിനിമയുടെ പ്രിവ്യു ഷോ ഫെബ്രുവരി 23 ന് വടകര ടൗൺ ഹാളിൽ 2 30 നും 5 30 നും ഇടയിൽ നടക്കും. ആവളയിലും പരിസര പ്രദേശത്തുമായി ചിത്രീകരിച്ച രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ജനകീയ സിനിമയിൽ ശിവജി ഗുരുവായൂർ ഉൾപ്പെടെ നൂറിലേറെ അഭിനേതാക്കൾ വേഷമിടുന്നു ഛായാഗ്രഹണം നിധിൻ തളിക്കുളം പശ്ചാത്തല സംഗീതം ശ്യാം കെ റാം. .ഏ കെ രഞ്ജിത്തിൻ്റെ വരികൾക്ക് സമദ് അമ്മാസ് സംഗീതം നൽകുന്നു ' ഗാനങ്ങൾ പ്രശസ്ത സിനിമ പിന്നണി ഗായകരായ സിത്താര കൃഷ്ണകുമാർ.അഫ്സൽ എന്നിവർ ആലപിക്കുന്നു . ആർട്ട് ഡയരക്ടർ .പ്രദീപ് കളരിപ്പടി. ചീഫ് അസോസിയേറ്റ് ഡു ഡു ദേവസ്യ നിശ്ചലഛായാഗ്രഹണം സുരേന്ദ്രൻ പയ്യോളിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്