Ticker

6/recent/ticker-posts

ലഹരിക്കെതിരെ 1 മില്യൺ ഷൂട്ട്‌ ക്യാമ്പയിൻ-യൂത്ത് ലീഗ്

ഇരിങ്ങത്ത് : ലഹരിക്കെതിരെ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത ക്യാമ്പയിൻ തുറയൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം നിയോജക മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. 

യൂത്ത് ലീഗ് പഞ്ചായത്ത്‌ ജന:സെക്രട്ടറി സി കെ മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ തുറയൂർ ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ സി എ നൗഷാദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. 
തുടർന്ന് ലഹരിക്കെതിരെ പ്രതിജ്ഞയും, പ്രവർത്തകരുടെ സൗഹൃദ മത്സരവും നടന്നു. 

മുഹമ്മദ്‌ പി വി, കുയിമ്പിൽ കുഞ്ഞലവി, ഫയാസലി മരക്കാർ, റംഷിദ് എ കെ,റംഷിദ് എം ടി, മുഹമ്മദ്‌ ഷാ, സി എ ഫായിസ്, സാബിർ എന്നിവർ സംസാരിച്ചു 

യൂത്ത് ലീഗ് പഞ്ചായത്ത്‌ ട്രഷറർ അഫ്നാസ് കുയിമ്പിൽ സ്വാഗതവും, സെക്രട്ടറി ഒ എം മുഹമ്മദ്‌ നന്ദിയും പറഞ്ഞു. 





 

Post a Comment

0 Comments