Ticker

6/recent/ticker-posts

യാത്രയയപ്പ് നൽകി


തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ  നിന്നും സ്ഥാനക്കയറ്റം കിട്ടി സ്ഥലം മാറിപ്പോകുന്ന ശ്രീ എം.ടി. സജീഷ് കുമാറിന് ഭരണ സമിതിയും ജീവനക്കാരും ഹൃദ്യമായ യാത്രയയപ്പ് നൽകി. തിക്കോടി പഞ്ചായത്തിൽ രണ്ട് വർഷമായി സ്തുത്യർഹമായ നിലയിൽ പദ്ധതി വിഭാഗം നിർവ്വഹണം നടത്തിവന്ന സീനിയർ ക്ലർക്കാണ് സജീഷ് കുമാർ. ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് ശ്രീമതി ജമീല സമദിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വൈസ് പ്രസി സണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് .
സെക്രട്ടറി സന്ദീപ് കുമാർ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രസിഡണ്ട് മെമെന്റോ കൈമാറി, സജീഷ് കുമാർ മറുപടി പ്രസംഗം നടത്തി.

Post a Comment

0 Comments