Ticker

6/recent/ticker-posts

ഇരട്ടക്കിരീടനേട്ടത്തിന്റെമധുരവുമായി തിക്കോടിയൻ സ്മാരക വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി




 

നവംബർ ആറുമുതൽ ഒമ്പതു വരെ ചെറുവണ്ണൂർ ഹൈസ്കൂളിൽ വെച്ച് നടന്ന മേലടി ഉപജില്ലാസ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ആറാം വർഷവും ഓവറോൾ കിരീടം നേടി തിക്കോടിയൻ സ്മാരക ജിവിഎച്ച്എസ് എസ് പയ്യോളി.
235 പോയന്റ് നേടിയാ ണ് ജിവിഎസ്സ് പയ്യോളി HS വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയത്. 
സംസ്കൃതോത്സവത്തിൽ 68 പോയിന്റ് നേടി പയ്യോളി സ്കൂൾ ഓവറോൾ കിരീടം ചൂടി.വിവിധ ഇനങ്ങളിലായി മുന്നോറോളം കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. 
വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പിനങ്ങളും ഉൾപ്പെടെ
56 ഇനങ്ങളിൽ 50ലും എ ഗ്രേഡ് നിലനിർത്താനും
പതിനഞ്ചോളം ഇനങ്ങളിൽ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടാനും പയ്യോളി ഹൈസ്കൂളിന് കഴിഞ്ഞു.

Post a Comment

0 Comments