പയ്യോളി: ഡിസംബർ 1 ന് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം വൻ വിജയമാക്കാൻ പയ്യോളി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിവിധ ബാച്ച് പ്രതിനിധികളുടെയും സ്വാഗത സംഘം ഭാരവാഹികളുടെയും മീറ്റിംഗ് തീരുമാനിച്ചു.
സ്വാഗത സംഘം ചെയർമാൻ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിൻ്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ മുൻ പ്രധാനാധ്യാപകൻ
കെ.എൻ ബിനോയ് കുമാർ മുഖ്യപ്രഭാഷണം നടത്തി.തിക്കോടി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷക്കീല, വാർഡ് മെമ്പർ ബിനു കാരോളി,എച്ച്.എം പി . സൈനുദ്ദീൻ,പി.ടി.എ പ്രസിഡണ്ട് പ്രമോദ് സി.ചാലിൽ,മഠത്തിൽ അബ്ദുറഹിമാൻ, വി.പി നാസർ,പ്രമോദ് പാല്യാടി,കെ.ഹംസ , പി.ജനാർദ്ദനൻ, പി.ഗോവിന്ദൻ മാസ്റ്റർ, കാളിയേരി മൊയ്തു,കെ.പി ഗിരീഷ് കുമാർ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ചന്ദ്രൻ നമ്പേരി,കൺവീനർ റഷീദ് പാലേരി എന്നിവർ പൂർവ്വ വിദ്യാർത്ഥി സംഗമത്തിലെ പരിപാടികൾ വിശദീകരിച്ചു.1957 മുതൽ പഠിച്ചിറങ്ങിയവരും പഠിപ്പിച്ച അധ്യാപകരും ഡിസംബർ 1 ന് ഒരിക്കൽ കൂടി ഹൈസ്കൂൾ മുറ്റത്ത് ഒത്തുചേരും. 2 മണിക്ക് നടക്കുന്ന സാംസ്കാരി സദസ്സിന് ശേഷം പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.ബാച്ച് പ്രതിനിധികളുടെ നിറഞ്ഞ സദസ്സ് പൂർവ്വ വിദ്യാർത്ഥി സംഗമം ഒരു ചരിത്ര സംഭവമാക്കണമെന്ന് തീരുമാനിച്ചു. ജനറൽ കൺവീനർ ടി.ഖാലിദ് സ്വാഗതം പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.