Ticker

6/recent/ticker-posts

കൊയിലാണ്ടി പാലക്കുളത്ത് കാറിന് പിറികിൽ ലോറി ഇടിച്ച് 2 വയസ്സുകാരൻ മരിച്ചു. 8 പേർക്ക് ഗുരുതരമായി പരിക്ക്

കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറികിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 2 വയസ്സുകാരൻ മരിച്ചു. 8 പേർക്ക് ഗുരുതരമായി പരിക്ക്. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് ഹിസാൻ (2) ആണ് മരിച്ചത്. മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായാണ് വിവരം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽകോളജിലേക്കും
മാറ്റി
ഫാത്തിമ ഇസ (6), സുഹറ (55), സെയ്ഫ് (14), ജുമൈലത്ത് (37), ഷെഫീർ (45), ഫാത്തിമ (17), ലോറി ഡ്രൈവർ ഗോപി (55) എന്നിവർക്കാണ് പരിക്കേറ്റത്. അപകട വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം നടത്തി.

Post a Comment

0 Comments