Ticker

6/recent/ticker-posts

പ്രചാരണചൂടിൽ ആവേശത്തിന്റെ കൊട്ടിക്കലാശം ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ

തിരുവനന്തപുരം:  ഒന്നരമാസത്തോളമായി തുടരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കൊടുംചൂട് വകവെക്കാതെയുള്ള പ്രചാരണത്തിന്  ആവേശത്തിന്റെ കൊട്ടിക്കലാശം. 

മേളപ്പെരുക്കത്തിന്റെയും ഡിജെ പാര്‍ട്ടികളുടെയും അകമ്പടിയിലാണ് വിവിധ പാര്‍ട്ടികളും മുന്നണികളും കൊട്ടിക്കലാശം തീര്‍ത്തത്. കൊട്ടിക്കലാശത്തില്‍ പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങുതകര്‍ത്തു. സംഘര്‍ഷം ഒഴിവാക്കാനായി നേരത്തേ നിശ്ചയിച്ച സ്ഥലങ്ങളിലാണ് ഓരോ മുന്നണികളും കൊട്ടിക്കലാശം സംഘടിപ്പിച്ചത്. ഇനിയുള്ള 48 മണിക്കൂര്‍ നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകളാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് വൈകീട്ട് ആറുമുതല്‍ ഏപ്രില്‍ 27ന് വൈകീട്ട് ആറു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടിക്കലാശത്തിനിടെ മലപ്പുറത്ത് പോലിസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

Post a Comment

0 Comments