Ticker

6/recent/ticker-posts

മേപ്പയ്യൂർ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന 4വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്.

മേപ്പയ്യൂർ: കൊഴുക്കല്ലൂരിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന 4വയസുകാരനെ തെരുവുനായ ആക്രമിച്ചു.

ചാപ്പറമ്പിൽ സിറാജിൻ്റെ മകൻ ആമിസ് അമനെയാണ് ഇന്നലെ തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ തലയിലും കഴുത്തിലുമാണ് പരിക്കേറ്റത്. കുട്ടിയെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സതേടി.
 ആക്രമിച്ച നായയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്തുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ നിർദേശിച്ചു.

 

Post a Comment

0 Comments