Ticker

6/recent/ticker-posts

ജാസിഫിന് നീതി വേണം ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പയ്യോളി : വയനാട് മേപ്പാടിയിൽ ബോബി ചെമ്മണ്ണൂർ നടത്തിയ ന്യൂ ഇയർ ഗാനമേളക്കിടെ മാരകമായ പോലീസ് മർദ്ദനമേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയിലും ഇപ്പോഴും നടക്കാൻ കഴിയാത്തനിലയിൽ വീട്ടിൽ കിടപ്പിൽ തുടരുകയും ചെയ്യുന്ന പയ്യോളി കൊളാരി താഴ ജാസിഫിന് നീതി ലഭിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി..വി.എം. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച പ്രതിഷേധ പൊതുയോഗം നഗരസഭ ചെയർമാൻ വി. കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.. ടി. ചന്തു മാസ്റ്റർ, ബഷീർ മേലടി, മഠത്തിൽ അബ്ദുറഹിമാൻ, പി. എം. അഷ്‌റഫ്‌, എ. കെ. ബൈജു, കെ. പി. ഗിരീഷ് കുമാർ, വടക്കയിൽ ഷഫീഖ്, എൻ നൂറുദ്ധീൻ, ടി. പി. മജീദ്, കെ. ടി. ലിഖേഷ്, അനിൽകുമാർ ഇരിങ്ങൽ, അഭിജിത്ത്, എം സമദ്, എം. ടി. അബ്ദുള്ള എന്നിവർ സംസാരിച്ചു.. വേണുഗോപാലൻ കുനിയിൽ സ്വാഗതവും ടി. പി. ലത്തീഫ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് എ. പി. റസാക്ക്, ഷൈമ  മണന്തല, അൻവർ കായിരിക്കണ്ടി, നിസാർ പയലൻ, സക്കറിയ,രാജൻ പടിക്കൽ, എൻ. എം. മനോജൻ എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments