Ticker

6/recent/ticker-posts

എലത്തൂരിൽ വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്: അധ്യാപകൻ അറസ്റ്റിൽ പീഡനത്തിനിരയാക്കിയത് എട്ട് വിദ്യാർത്ഥിനികളെ

 


കോഴിക്കോട്: വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. വേളം സ്വദേശി സലിത് (46) ആണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് വെങ്ങളത്തു വെച്ചാണ് ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ എലത്തൂർ പൊലീസ് സ്റ്റേഷനിൽ നിലവിൽ എട്ട് പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എലത്തൂർ സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ അധ്യാപകനായ ഇയാൾ, കഴിഞ്ഞ സെപ്റ്റംബർ 24-ന് സ്കൂളിൽ നിന്ന് തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് എട്ട് വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയത്. യാത്രയ്ക്കിടെ തന്നെ കുട്ടികൾ ഇക്കാര്യം കൂടെയുണ്ടായിരുന്ന മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു. തുടർന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ തന്നെ പോലീസിൽ ഔദ്യോഗികമായി പരാതിയും നൽകുകയായിരുന്നു.

പരാതി ഉയർന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments