നന്തിബസാർ: കേരള സർക്കാറിൻ്റെ നിർമ്മലം പുതുയുഗ ശുചിത്വ കാമ്പയിൻ്റെ ഭാഗമായി പന്തലായനി ബ്ലോക്ക് കടലൂർ ഡിവിഷനിൽ നാടിൻ്റെ ആരോഗ്യ ശുചിത്വ മുന്നേറ്റത്തിന് പ്രത്യാക പദ്ധതിയുമായി ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലി.നീറ്റ് എന്ന പേരിലാണ് കേരള പിറവി ദിനത്തിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.പദ്ധതിയുടെ പ്രഖ്യാപനവും ശുചിത്വ ആരോഗ്യ മേഖലയിൽ സേവന സന്നദ്ധതയായ ആശവർക്കർ,ഹരിത കർമ്മസേന അംഗങ്ങൾക്ക് സ്നേഹാദരവും നൽകി..പൊതുസ്ഥലങ്ങൾ,വിദ്യാലയങ്ങൾ,സർക്കാർ സ്ഥാപനങ്ങൾ,കടലോരങ്ങൾ കേന്ദ്രീകരിച്ച് മാലിന്യ സംസ്കരണത്തിന് പുതിയ മുഖമാണ് പദ്ധതിയിലൂടെ യഥാർത്ഥ്യമാവുന്നത്.കൂടാതെ ആരോഗ്യ സംരക്ഷണത്തിന് വാർഡുകൾ,ഹെൽത്ത് സെൻ്ററുകൾ,പാലിയേറ്റീവ് സംഘടനകൾ കേന്ദ്രീകരിച്ച് വിവിധ പദ്ധതികൾ നടപ്പിൽ വരുത്തും.ചടങ്ങിൻ്റെ ഉൽഘാടനം ഫിഷറീസ് വകുപ്പ് മന്ത്രിയുടെ അസിസ്റ്റൻ്റ് സിക്രട്ടറി റഷീദ് വെങ്ങളം ഉൽഘാടനം ചെയ്തു.പി.കെ മുഹമദലി ഡിവിഷനിൽ നടത്തുന്ന നിരവധി പദ്ധതികളും പരിപാടികളും മാതൃകപരവും അഭിനന്ദനർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.കടലൂർ ഡിവിഷനിലെ 12 ഹരിത കർമ്മസേന അംഗങ്ങളെയും 6 ആശ വർക്കർമാരെയും ആദരിച്ചു.സാഹിത്യകാരൻ ഡോ സോമൻ കടലൂർ മുഖ്യാതിഥിയായി പങ്കെടുത്തു.ഒരോ മനുഷ്യരേയും ചേർത്ത് നിർത്തുന്ന ഇത്തരം പദ്ധതികൾ നമ്മുടെ നാടിൻ്റെ വളർച്ചയും മുന്നേറ്റവുമാണ് അടയാളപെടുത്തുന്നതെന്ന് സോമൻ കടലൂർ പറഞ്ഞു.സി.കെ അബൂബക്കർ,വർദ് അബ്ദുറഹ് മാൻ,കെ.പി കരീം,ഗഫൂർ ഹസ്സനാസ്,പി.കെ ഹുസൈൻ ഹാജി,പി റഷീദ,അനസ് ആയടത്തിൽ,സജിന പിരിശത്തിൽ,സവിത മുത്തായം,യുകെ ഹമീദ്,റൗസി ബഷീർ,റഷീദ സമദ്,പി.കെ സുനീത,കെ.കെ റിയാസ്,ഹരിത കർമ്മസേന അംഗങ്ങൾ,ആശ വർക്കർമാർ സംസാരിച്ചു.കടലൂരിൻ്റെ വിദ്യാഭ്യാസ ആരോഗ്യ ശുചിത്വ മേഖലയിൽ കേരളത്തിന് മാതൃകപരമായ നിരവധി പദ്ധതികളാണ് ഒൻപത് മാസങ്ങൾക്കുള്ളിൽ ഡിവിഷനിൽ പി.കെ മുഹമ്മദലി നടപ്പിലാക്കിയത്.ഈ പദ്ധതിക്ക് തദ്ദേശ വകുപ്പ് മന്ത്രി പ്രത്യാകം അഭിനന്ദനവും അറിയിച്ചിട്ടുണ്ട്

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.