വടകര: യങ് ഡെമോക്രാറ്റ്സ് വടകര അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് യൂത്ത് കൗൺസിലിന്റെ അസംബ്ലിതല ഉദ്ഘാടനം അഴിയൂർ എരിക്കിലിൽ നടന്നു.
എരിക്കിൽ ബീച്ച് പരിസരത്ത് നടന്ന പരിപാടിക്ക് യങ് ഡെമോക്രാറ്റ്സ് വടകര അസംബ്ലി പ്രസിഡന്റ് മൻസൂദ് ഇ.സി പതാക ഉയർത്തി തുടക്കം കുറിച്ചു. വടകര അസംബ്ലി വൈസ് പ്രസിഡന്റ് റമീസ് ബാബരിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി എസ്.ഡി.പി.ഐ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ദീൻ എ.കെ ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി കൺവീനർ അഡ്വ. മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം അൻസാർ യാസർ ബൂത്ത് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികളായി പ്രസിഡന്റ് മുഹമ്മദ് നിഹാൽ, വൈസ് പ്രസിഡന്റ് നൗഷാദ് അലി, സെക്രട്ടറി മുഹമ്മദ് അസ്ലം, ജോയിന്റ് സെക്രട്ടറിമാരായി സലാഹുദ്ദീൻ സഫറുള്ള ഖാൻ, ഷിഫാ ഫാത്തിമ, മുഹമ്മദ് ഫയാസ്, ട്രഷറർ മുഹമ്മദ് ഷഹൽ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി മുഹമ്മദ് ഷാക്കിർ, റിഷാൻ മശൂദ്, ഷംനാസ്, മുഹമ്മദ് ജാസിം എന്നിവരെയും തിരഞ്ഞെടുത്തു.
യങ് ഡെമോക്രാറ്റ്സ് വടകര അസംബ്ലി ജോയിന്റ് സെക്രട്ടറി റാഷിദ് ഒഞ്ചിയം,എസ്.ഡി.പി.ഐ എരിക്കിൽ ബ്രാഞ്ച് പ്രസിഡന്റ് സിയാദ് ഇ.സി, വിമൻ ഇന്ത്യ മൂവ്മെന്റ് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, പതിനെട്ടാം വാർഡ് മെമ്പർ റാജിഷ ഷജീർ, ഇരുപതാം വാർഡ് മെമ്പർ സബാദ് വി.പി എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
ഹാഫിസ് പുതുപ്പണം,റാഫി എം.കെ, മുഹമ്മദ് സലാഹുദ്ദീൻ, സർജാസ്,നിഹാൽ ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്വാഗതസംഘം കൺവീനർ നൗഷാദ് അലി സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്റ് മുഹമ്മദ് നിഹാൽ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.