Ticker

6/recent/ticker-posts

വടകര ചോമ്പാലിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു


​വടകര: ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ശേഷം പൂർണമായി കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
​സമീപത്തെ ഓപ്പൺ ജിമ്മിലെ കായിക താരങ്ങളും നാട്ടുകാരും ചേർന്ന് വാഹനത്തിലുണ്ടായിരുന്ന ആറ് പേരെയും ഉടൻ പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിസ്സാര പരിക്കേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര, മാഹി എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം തീയണച്ചു. ചോമ്പാൽ പോലീസ് സ്ഥലത്തെത്തി.

Post a Comment

0 Comments