പയ്യോളി: കീഴൂർ എ.യു.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പ്രത്യുഷ് ഗീത് ശ്രീനിവാസൻ രചിച്ച 'മഷി പുരണ്ട തട്ടം' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ നിർവഹിച്ചു. പയ്യോളി തിക്കോടിയൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും കോമത്ത് ശ്രീനിവാസന്റെ മകനുമാണ് ഗ്രന്ഥകർത്താവായ പ്രത്യുഷ് ഗീത് ശ്രീനിവാസൻ.
കീഴൂർ എ.യു.പി. സ്കൂൾ എച്ച്.എം. സുജിത് കുമാർ ചടങ്ങിൽ വെച്ച് പുസ്തകം ഏറ്റുവാങ്ങി. പരിപാടിയിൽ പയ്യോളി നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു അധ്യക്ഷത വഹിച്ചു. മാതാണ്ടി അശോകൻ മാസ്റ്റർ പുസ്തക പരിചയം നടത്തി. പി.എം. അഷ്‌റഫ് മാസ്റ്റർ, കെ.പി. രമേശൻ മാസ്റ്റർ, ആർ. രമേശൻ മാസ്റ്റർ, കാര്യാട്ട് ഗോപാലൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജിതേഷ് പുനത്തിൽ സ്വാഗതവും പ്രിജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.