Ticker

6/recent/ticker-posts

ഊർക്കടവിൽ ചാലിയാറിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി.



 
കോഴിക്കോട്: ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം ചാലിയാറിൽ വീണ് കാണാതായ പെരുവയൽ മുണ്ടക്കൽ സ്വദേശി സൈനികൻ സുധീഷിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ അഗ്നിരക്ഷാസേനയും സ്കൂബാ ഡൈവിങ് വിദഗ്ധരും കേന്ദ്രസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സുധീഷിനെ കാണാതായത്. മത്സ്യം പിടിക്കുന്നതിനായി വല വീശുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകിയ വിവരം. ശക്തമായ ഒഴുക്കിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിൽ പ്രതികൂല കാലാവസ്ഥയും കലങ്ങിയ വെള്ളവും കാരണം ദുഷ്കരമായിരുന്നു.
3 ദിവസങ്ങൾക്ക് മുമ്പാണ് സുധീഷ് അവധിക്ക് നാട്ടിലെത്തിയത്. 

Post a Comment

0 Comments