കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒക്ടോബർ 26 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചു .
ശക്തമായ മഴയും വെള്ളക്കെട്ടും മൂലം അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകളിലെയും കോളേജുകളിലെയും ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പാൾമാർക്കും ആവശ്യമായ സാഹചര്യങ്ങളിൽ അതാത് സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകാൻ ജില്ലയിലെ ഉപവിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കൻഡറി എഡ്യൂക്കേഷൻ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച്, മഴ മാറി അന്തരീക്ഷം സാധാരണ നിലയിലാകും വരെ ജില്ലയിലെ എല്ലാ ക്വാറി പ്രവർത്തനങ്ങളും പാറ പൊട്ടിക്കലും നിരോധിച്ചു.
ജില്ലയിലെ ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, നദികൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. . ടൂറിസ്റ്റുകളും പൊതുജനങ്ങളും അപകടസാധ്യതയുള്ള ജലാശയങ്ങളിൽ ഇറങ്ങുന്നതും മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നതും തടയാൻ ഡി.ടി.പി.സി., ജില്ലാ പോലീസ് മേധാവികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
എല്ലാ താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെൻ്ററും 24 മണിക്കൂറും പൂർണ്ണസജ്ജമായി പ്രവർത്തിക്കേണ്ടതാണ്. ഓറഞ്ച് ബുക്ക് 2026-ൽ സൂചിപ്പിച്ചിട്ടുള്ള 'വൾനറബിൾ ഗ്രൂപ്പിൽ' പെട്ട ആളുകളെ ആവശ്യമായ ഘട്ടങ്ങളിൽ മുൻകൂട്ടി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തഹസീൽദാർമാരും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും നടപടി സ്വീകരിക്കണം.
ജില്ലാ പോലീസ് മേധാവികൾ (കോഴിക്കോട് സിറ്റി / റൂറൽ), ഫയർ ഫോഴ്സ്, റവന്യൂ ഫോറസ്റ്റ്, ഇറിഗേഷൻ, കെ.എസ്.ഇ.ബി എന്നീ വകുപ്പുകൾ ജാഗ്രത പാലിക്കുകയും മലയോര പാതകളിൽ ഗതാഗത നിയന്ത്രണം ഉറപ്പാക്കുകയും ചെയ്യണം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.