Ticker

6/recent/ticker-posts

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര നേട്ടങ്ങൾ; ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്ത് സ്വർണം



ഏഷ്യൻ ഗെയിംസ് 2026-ലെ പുരുഷ ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യ സ്വർണമെഡൽ സ്വന്തമാക്കി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. 28 പന്തിൽ 61 റൺസ് നേടിയ അഭിഷേക് ശർമ്മയുടെയും 22 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ്മയുടെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്ത പകർന്നത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ സാധിച്ചുള്ളൂ. 96 റൺസെടുത്ത ഹസൻ നവാസ് പാകിസ്ഥാനായി പൊരുതിയെങ്കിലും വിജയലക്ഷ്യമായ 212 റൺസിലേക്ക് എത്തുന്നതിൽ പരാജയപ്പെട്ടു. 

ഇന്ത്യ: 211/6 (20 ഓവർ) — അഭിഷേക് ശർമ്മ 61 (28), തിലക് വർമ്മ 51* (22)

പാകിസ്ഥാൻ: 192/6 (20 ഓവർ) — ഹസൻ നവാസ് 96                                                            

       വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേയിൽ ഇന്ത്യയുടെ പ്രണവി ഉർസ് സ്വർണം നേടി. ഈ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡലാണിത്. കൂടാതെ പ്രണവി, അദിതി അശോക്, ദീക്ഷ ദാഗർ എന്നിവരടങ്ങിയ സംഘം ടീം ഇനത്തിൽ വെള്ളിയും കരസ്ഥമാക്കി.വനിതകളുടെ റികർവ് വ്യക്തിഗത വിഭാഗത്തിൽ കുമ്കും മോഹോദ് ചരിത്ര സ്വർണം നേടി. ഈ നേട്ടത്തോടെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായി കുമ്കും മാറി. ഇതോടെ ലോസ് ആഞ്ചലസ് 2028 ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും താരം ഉറപ്പിച്ചു. പുരുഷ റികർവ് വ്യക്തിഗത വിഭാഗത്തിൽ സഹതാരം ധീരജ് ബൊമ്മദേവരയെ തോൽപ്പിച്ച് നീരജ് ചൗഹാൻ വെങ്കലം നേടി. ഇതോടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം അഞ്ച് സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്ന നിലയിലെത്തി. ഗുസ്തിയിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ സെമിഫൈനലിൽ തകർപ്പൻ തിരിച്ചുവരവോടെ (14-8) അമൻ സെഹ്റാവത്ത് ഫൈനലിൽ കടന്നു. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ അന്ത്യിം പംഗാളും ഫൈനലിൽ ഇടം നേടിയിട്ടുണ്ട്.നിലവിൽ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ, മത്സരങ്ങളുടെ അവസാന ഘട്ടത്തിൽ കൂടുതൽ മെഡലുകൾ നേടി ആദ്യ നാല് സ്ഥാനങ്ങളിലേക്ക് മുന്നേറാനുള്ള കടുത്ത പോരാട്ടത്തിലാണ്.

Post a Comment

0 Comments