Ticker

6/recent/ticker-posts

എൻ എസ് എസ് വളണ്ടിയേഴ്സ് സുരക്ഷാപരിശീലനം

.

കോഴിക്കോട്: ഫറോക്ക് ചാലിയം ഉമ്പിച്ചിഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, എൻ എസ് എസ് യൂണിറ്റിനു വേണ്ടി ഏകദിന സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. 

മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. വനിതാഫയർ ഓഫീസർ അമേയ, ഹോം ഗാർഡ് (ഫയർ സർവീസ്) എൻ അനൂപ് എന്നിവർ അത്യാവശ്യ ഘട്ടങ്ങളിലെ ജീവൻ രക്ഷാപ്രവർത്തനമായ സിപിആർ നൽകുന്നതിനും വിവിധങ്ങളായ ഫയർ എക്സ്റ്റി ങ്ങുഷറുകൾ ഉപയോഗിക്കുന്നതിനും പ്രായോഗിക പരിശീലനം നൽകി.
 സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷീജ ടീച്ചർ പരിശീലന പരിപാടിയുടെ കോർഡിനേറ്റർ ആയിരുന്നു. 
പാചകവാതക ലീക്ക് ഉൾപ്പെടെ അഗ്നിബാധ സാധ്യതകളും പ്രതിരോധ മാർഗങ്ങളും ക്ലാസിൽ വിശദീകരിച്ചു. 
റോപ്പ് റസ്ക്യൂ പ്രവർത്തനങ്ങളിലും വളണ്ടിയർമാർക്ക് പ്രായോഗിക പരിശീലനം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി.
എൻ എസ് എസ് വളണ്ടിയർ മുഹമ്മദ് ഷംറാസ് സ്വാഗതവും മുഹമ്മദ് മർവാൻ നന്ദിയും പ്രകാശിപ്പിച്ചു. 
യൂണിറ്റ് ലീഡർ അമാൻ സിനാൻ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments