Ticker

6/recent/ticker-posts

കോടിക്കൽ മിനി ഹാർബറിനായുള്ള സ്ഥലം സന്ദർശിച്ച് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ


കോടിക്കൽഹാർബർ നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ സ്ഥലം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. 

ഉടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കാനും ഒരാഴ്ച്ചക്കുള്ളിൽ തന്നെ വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കഴിഞ്ഞ ബജറ്റിൽ 7.5 കോടിരൂപയാണ് തിക്കോടി ഹാർബറിനായി അനുവദിച്ചിരുന്നത്.

സന്ദർശനത്തിൽ ഷാഫി പറമ്പിൽ എം പി, അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ, മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി അഖില,പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ പികെ മുഹമ്മദലി, വാർഡ് മെമ്പർ കെ പി കരീം, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments