ഫെയ്‌സ് കോടിക്കലും തിക്കോടി ഗ്രാമപഞ്ചായത്ത് ആയുഷ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ക്യാമ്പ് പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമായി.
തിക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന് നേതൃത്വം നൽകിയ ഡോ. ഹിൽഷയും ഡോ. അഷിതയും ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തിൽ ആയുർവേദത്തിനുള്ള പങ്കിനെക്കുറിച്ചും വിശദീകരിച്ചു.
ഷക്കീല കെ.പി., ബഷീർ കുന്നുമ്മൽ, റഷീദ പി., റംല പി.വി. ഓഫീസ് അറ്റൻഡർമാരായ ഹംസ, സമീറ, ബിജി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സഫീറ സഹദ് സ്വാഗതവും സി.സി. ഷൗക്കത്തലി നന്ദിയും രേഖപ്പെടുത്തി.
ഫെയ്‌സ് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ക്യാമ്പിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. ജനങ്ങൾക്ക് ആരോഗ്യപരിരക്ഷയും ചികിത്സാ മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിൽ ക്യാമ്പ് ശ്രദ്ധേയമായ ചുവടുവെപ്പായി
പുതുതലമുറയെ കാർന്നുതിന്നുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫെയ്‌സ് കോടിക്കൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പദയാത്ര 2026 ഒക്ടോബർ 31-ന് നടക്കുo
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.