Ticker

6/recent/ticker-posts

വിന്നർ ട്രാക്കിൽ മിന്നൽ വേഗം: സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ 100 മീറ്ററില്‍ പയ്യോളി തച്ചൻകുന്ന് സ്വദേശി ഫസൽ മുഹമ്മദിന് വെങ്കല തിളക്കം



സംസ്ഥാന സ്കൂൾ കായികമേളയിൽ മേപ്പയൂരിന്റെയും പയ്യോളിയുടെയും അഭിമാനമായി ഫസൽ മുഹമ്മദ്! കായിക കേരളം ആവേശത്തോടെ ഉറ്റുനോക്കിയ സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഫിനിഷിങ് ലൈനിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മിന്നൽ വേഗവുമായി ഫസൽ വെങ്കല മെഡൽ സ്വന്തമാക്കി.പയ്യോളി തച്ചൻകുന്ന് രായരോത്ത് പറമ്പിൽ ത്വൽഹത്തിന്റെ മകനാണ് മേപ്പയൂർ ഹൈസ്കൂളിലെ ഈ കൊച്ചു മിടുക്കൻ. തുടക്കം മുതൽ ഒടുക്കം വരെ കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ എതിരാളികളെ പിന്നിലാക്കി മികച്ച സമയത്തോടു കൂടിയാണ് ഫസൽ മൂന്നാമതായി ഫിനിഷ് ചെയ്തത്. സംസ്ഥാന തലത്തിൽ മേപ്പയൂർ സ്കൂളിനും കോഴിക്കോട് ജില്ലയ്ക്കും വലിയ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ഫസൽ കാഴ്ചവെച്ചത്.പരിശീലകരുടെയും സ്കൂൾ അധികൃതരുടെയും അധ്യാപകരുടെയും കുടുംബത്തിന്റെയും നിരന്തരമായ പിന്തുണയാണ് തന്നെ ഈ വിജയത്തിലേക്ക് നയിച്ചതെന്ന് ഫസൽ പറഞ്ഞു. 

Post a Comment

0 Comments