Ticker

6/recent/ticker-posts

കൊടുവള്ളി പോലീസിന്റെ സമയോചിത ഇടപെടൽ; യുവതിയുടെയും കൈക്കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചു



കൊടുവള്ളി: പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെയും കൈക്കുഞ്ഞിനെയും കൊടുവള്ളി പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

2026 സെപ്റ്റംബർ 9ന് പുലർച്ചെ 4.30 ഓടെ   സംഭവം. കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലക്കുറ്റി ഒരലകോട്ട് കടവ് തൂക്കുപാലത്തിനടുത്ത് ഒരു യുവതി കൈക്കുഞ്ഞുമായി എത്തിയതായി ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ നൈറ്റ് ഓഫീസറായ എ.എസ്.ഐ. രതീഷ് കുമാർ പി.കെ., സി.പി.ഒ. ബിജിനി, സി.പി.ഒ. ബബീഷ് എന്നിവർ ഉടൻ സ്ഥലത്തെത്തി.
പോലീസ് സ്ഥലത്തെത്തിയ സമയത്ത് യുവതി കുഞ്ഞിനെയും കൊണ്ട് പുഴയിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാരായ രണ്ടുപേരുടെ സഹായത്തോടെ പോലീസ് നടത്തിയ സാഹസികവും സമയോചിതവുമായ ഇടപെടലിലൂടെ യുവതിയെയും കുഞ്ഞിനെയും   രക്ഷപ്പെടുത്തിയത്.

Post a Comment

0 Comments