Ticker

6/recent/ticker-posts

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയത്ത് ആവശ്യാനുസരണം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കാമെന്ന് കെ.എസ്.ഇ.ബി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
​എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില വർദ്ധിച്ചതുമാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ പീക്ക് ഡിമാൻഡ് വേനൽക്കാലത്തിന് സമാനമായ സാഹചര്യമാണ് കാണിക്കുന്നത്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിനേക്കാൾ 1,100 മെഗാവാട്ട് വരെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്.
​ഉയർന്ന ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. അതിനാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Post a Comment

0 Comments