Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ കുടുംബവഴക്ക്: അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു


​കൊയിലാണ്ടി: കുടുംബ വഴക്കിനിടെ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കുറുവങ്ങാട് സ്വദേശി അഫ്സീറിനാണ് (39) കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.

​അക്രമത്തിൽ അഫ്സീറിന്റെ നെഞ്ചിലാണ് കുത്തേറ്റത്. നെഞ്ചിൽ കത്രിക തറച്ച നിലയിലാണ് അഫ്സീറിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

​തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുന്നതിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments