Ticker

6/recent/ticker-posts

വടകരയിലെ ബസ് സമരം ഒത്തുതീർപ്പായി


വടകര: വടകരയിൽ നിന്ന് കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കോട്ടക്കൽ-കൊളാവിപാലം എന്നീ റൂട്ടുകളിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഒക്ടോബർ 15 വരെ ഈ റൂട്ടുകളിലെ ബസുകൾ നിലവിലെന്ന പോലെ ലിങ്ക് റോഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തും. ഇതിനിടയിൽ വടകര ഡിവൈ.എസ്.പി കൺവീനറായുള്ള വിദഗ്ധ സമിതി മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പഠിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉന്നതോദ്യോഗസ്ഥരും യൂണിയൻ നേതാക്കളും ബസ് ഉടമ പ്രതിനിധികളും പങ്കെടുത്തു.
ലിങ്ക് റോഡ് കേന്ദ്രീകരിച്ചുള്ള സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റാനുള്ള ട്രാഫിക് പോലീസിന്റെ നിർദ്ദേശത്തിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചിരുന്നത്. സമരം ഒത്തുതീർപ്പായതോടെ മേഖലയിലെ ബസ് സർവീസുകൾ പുനഃസ്ഥാപിച്ചു.

Post a Comment

0 Comments