Ticker

6/recent/ticker-posts

ജില്ലാ വിദ്യാർത്ഥി സമ്മേളനം; പ്രഖ്യാപനം നടത്തി



പയ്യോളി: വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21ന് പയ്യോളിയിൽ നടക്കുന്ന ജില്ലാ വിദ്യാർത്ഥി സമ്മേളനത്തിന്റെ ‘ടീൻസ്പേസ്’ പ്രഖ്യാപന സംഗമം വിസ്‌ഡം ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് സി.എം.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ ധാർമികബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനും അവരുടെ വ്യക്തിത്വ വികസനം, പഠനം, കരിയർ, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിൽ ദിശാബോധം നൽകുന്നതിനുമാണ് ‘ടീൻസ്പേസ്’ സംഘടിപ്പിക്കുന്നത്. സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വിദ്യാർത്ഥികളുടെ ചിന്താശേഷിയും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനുമുള്ള വിവിധ സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനത്തിന് മുന്നോടിയായി വിവിധങ്ങളായ പ്രീ-പ്രോഗ്രാമുകളും സംഘടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. വിദ്യാർത്ഥികളിലേക്ക് സമ്മേളനത്തിന്റെ സന്ദേശം എത്തിക്കുന്നതിനും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി വിവിധ ബോധവത്കരണ, പ്രചാരണ, വിദ്യാർത്ഥി കേന്ദ്രീകൃത പരിപാടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനായി ടി.പി. അബ്ദുൽ അസീസിനെയും, ജനറൽ കൺവീനറായി മുസിയാഫ് കൊയിലാണ്ടിയെയും തെരഞ്ഞെടുത്തു. വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സൈഫുല്ല അൽഹികമി, വിസ്‌ഡം ജില്ലാ ട്രഷറർ സി.പി. സാജിദ്, സെക്രട്ടറി ബഷീർ മണിയൂർ, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി, ഫാഇസ് പേരാമ്പ്ര, വിസ്‌ഡം മണ്ഡലം സെക്രട്ടറി മുഹമ്മദലി നന്തി, അബ്ദുസലാം പോനാരി, സഫീർ പയ്യോളി എന്നിവർ സംസാരിച്ചു. വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി മുസിയാഫ് കൊയിലാണ്ടി സ്വാഗതവും അസി. സെക്രട്ടറി കെ. ആദിൽ അമീൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments