Ticker

6/recent/ticker-posts

നന്തി കടലൂരിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ്മൂന്നു പേർക്ക് പരിക്ക്

കൊയിലാണ്ടി: കടലൂരിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ്മൂന്നു പേർക്ക് പരിക്ക് പട്ടാങ്കണ്ടി അബൂബക്കർ, ഹുസൈൻ, സുബൈർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.30 നാണ് അപകടം

കടലൂർ വളയിൽ ബീച്ചിൽ നിന്നാണ് മൂന്ന് പേർ മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരമാലയിൽപ്പെട്ട് തോണി മറിയുകയായിരുന്നു.പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും  ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments