Ticker

6/recent/ticker-posts

മദ്യപിച്ച് മരണപ്പാച്ചിൽ; കോഴിക്കോട് മുക്കത്ത് കാറിടിച്ച് നിരവധി വാഹനങ്ങളും വീടിന്റെ മതിലും തകർത്തു



കോഴിക്കോട്: മദ്യപിച്ച് ബോധമില്ലാതെ കാറോടിച്ച യുവാവ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ ഇടിച്ചുതെറിപ്പിക്കുകയും സമീപത്തെ വീടിന്റെ ചുറ്റുമതിൽ ഇടിച്ച് തകർക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സിനിമാ സ്റ്റൈലിനെ വെല്ലുന്ന അപകടം 
സംഭവത്തിൽ കാറോടിച്ച നായർകുഴി സ്വദേശി അനീഷ് രാജുവിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസും നാട്ടുകാരും പറഞ്ഞു.
 
അമിതവേഗതയിലെത്തിയ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെയാണ് ആദ്യം ഇടിച്ചുതെറിപ്പിച്ചത്. കാറിടിച്ച് ഈ ബൈക്കുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ ഒരു വീടിന്റെ ചുറ്റുമതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്നു . കാറിന്റെ മുൻഭാഗവും തകർന്ന നിലയിലാണ്.

 

Post a Comment

0 Comments