കോഴിക്കോട് കോര്‍പറേഷന്‍, കേരള സാമൂഹിക സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തില്‍ ശാന്തിഗിരി ആയുര്‍വേദ ആന്‍ഡ് സിദ്ധ ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന കര്‍ക്കിട മാസ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. വേങ്ങേരി നേതാജി സേവാ മന്ദിരത്തില്‍ നടന്ന ചടങ്ങ് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കവിത അരുണ്‍ അധ്യക്ഷയായി. 
കേരള സാമൂഹിക സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ, ജില്ലാ കോഓഡിനേറ്റര്‍ ജിഷോ, പ്രോഗ്രാം കോഓഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, ജുബിന്‍ ബാബു, കെ രാജഗോപാലന്‍, പി എം കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. യു അഞ്ജു ക്ലാസെടുത്തു. കര്‍ക്കിടക കഞ്ഞി വിതരണവും നടന്നു.