Ticker

6/recent/ticker-posts

സർക്കാർ അഭിഭാഷകനായി ആർ എസ് എസ് പ്രവർത്തകന് നിയമനം

കൊച്ചി: സർക്കാർ അഭിഭാഷകനായി ആർഎസ്എസ് പ്രവർത്തകന് നിയമനം. എബിവിപി നേതാവായിരുന്ന ഡി.എസ്. ശരത്തിനാണ് സീനിയർ പ്ലീഡറായി നിയനവകുപ്പ് നിയമനം നൽകി ചിരിക്കുന്നത്

ആർഎസ്എസുകാർ പ്രതികളായ കൊലക്കേസുകളിൽ സ്ഥിരമായി പ്രതികൾക്ക് വേണ്ടി ഹാജരാവുന്ന ആളാണ് ശരത്. നിയമന ഉത്തരവ് ലഭിച്ചതോടെ ശരത്തിന്‍റെ ഫെയ്സ് ബുക്ക് പേജ് കാണാനില്ല.

പ്ലീഡർ നിയമനം വിവാദമായിരിക്കെയാണ് വീണ്ടും ആർഎസ്എസ് പ്രവർത്തകന് നിയമനം നൽകിയിരിക്കുന്നത്. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ മുഖ്യമന്ത്രിക്ക് പരാതി പോയതായാണ് അറിയുന്നത്. സർക്കാർ നിയമനങ്ങളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധം അറിയിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പരസ്യമായി രംഗത്തെത്തിയിരുന്നു.

Post a Comment

0 Comments