കിഴൂർ: ഇർശാദു സ്വിബ് യാൻ മോറൽ സ്കൂൾ കിഴൂർ ഈ വർഷത്തെ ആദ്യ രക്ഷാകർതൃ സംഗമവും രക്ഷിതാക്കൾക്കുളള അനുമോദനവും സംഘടിപ്പിച്ചു. ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോ: ഷഹദ് ബിൻ അലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അഡ്വ: കെ.കെ സാജിർ അദ്ധ്യക്ഷത വഹിച്ചു.
മദ്റസയിൽ ഈ വർഷം സംഘടിപ്പിക്കുന്ന പഠന പാഠ്യേതര പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രവർത്തന കലണ്ടർ മദ്റസസെക്രട്ടറി അബ്ദുൽ ജലീൽ കിഴൂർ ഷഹദ് ബിൻ അലി, അഡ്വ: കെ.കെ സാജിർ എന്നിവർക്ക് നൽകി കലണ്ടർ പ്രകാശനം ചെയ്തു. തുടർച്ചയായ പതിനാലാം വർഷമാണ് കലണ്ടർ പുറത്തിറക്കുന്നത്. അക്കാദമിക് കോഡിനേറ്റർ മുഹമ്മദ് ശാകിർ പി.കെ സ്വാഗതവും സദർ മുദരിസ് നൗഷാദ് കെ. എം നന്ദിയും പറഞ്ഞു.
CIER മദ്റസ വിദ്യാർത്ഥികളുടെ ഉമ്മമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന വിചാരം വിജ്ഞാന പരീക്ഷ വിജയികൾക്ക് മെമെൻ്റോ നൽകി ആദരിച്ചു. മദ്റസ തലത്തിൽ ഷംസീറ നൗഷാദ് ഒന്നാം സ്ഥാനവും സഹീറ എ.വി,സാലിഹ മുഹമ്മദ് രണ്ടാം സ്ഥാനവും ഷംസിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
2026-27 അദ്ധ്യയന വർഷത്തെ 16 അംഗ പിടിഎ എക്സിക്യൂട്ടീവ് സമിതിയെ മീറ്റിംഗിൽ തെരഞ്ഞെടുത്തു. 150 ലധികം രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.