ഫറോക്ക്: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സംസ്ഥാനതല സംഗമമായ 'സ്പന്ദനം ഇനീഷ്യേറ്റീവ്' സംഘാടനത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പുറക്കാട് ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സിറാസ് - SIRAS) നേതൃത്വത്തിൽ വരുന്ന സെപ്റ്റംബർ 13 ഞായറാഴ്ച ചെറുവണ്ണൂർ മലബാർ മറീന കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്.
വിദ്യാസദനം എജ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തിസദനം സ്‌കൂൾ ഫോർ ഡിഫറൻ്റ്ലി ഏബിൾഡിനെ, ഭിന്നശേഷി മേഖലയിലെ ഇന്ത്യയിലെ തന്നെ മികച്ച സമഗ്ര പഠന-പരിശീലന-ഗവേഷണ-പുനരധിവാസ സ്ഥാപനമായി ഉയർത്തുന്നതിന്റെ ഭാഗമായി മേപ്പയ്യൂരിൽ 15 ഏക്കറിൽ ആരംഭിക്കുന്ന 'സിറാസ് റിഹാബ് വില്ലേജ്' പദ്ധതിയുമായി ഭിന്നശേഷി കുടുംബങ്ങളെ ചേർത്തുനിർത്താനും അവർക്ക് ആവശ്യമായ ആശ്വാസവും പിന്തുണയും നൽകാനുമാണ് ഈ സംസ്ഥാനതല സംഗമം സംഘടിപ്പിക്കുന്നത്.
മോഡേൺ ബസാറിലെ ഫുഡ് പാലസ് ഹോട്ടലിൽ വെച്ച് നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ എം.പി. എം. കാസിം അധ്യക്ഷത വഹിച്ചു. സിറാസ് ഡയറക്ടർ ഡോ. ഷറഫുദ്ദീൻ കടമ്പോട്ട് യോഗം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം
ഭാരവാഹികളായി
കാസിം ചെറുവണ്ണൂർ ചെയർമാൻ എം.എ. അബ്ദുൾ ഖയ്യൂം ജന: കൺവീനർ എന്നിവരെയും വിവിധ ഉപവകുപ്പ് കൺവീനർമാരെയും തെരഞ്ഞെടുത്തു
യോഗത്തിൽ പി.സി. ബഷീർ, ഡോ. ഷാനു, ഹനീഫ ഹാജി, എം. കുഞ്ഞമ്മദ് കുട്ടി, ബഷീർ, ആദം, ബാബുരാജ് എം.കെ., ഷിഞ്ചു സി, ഫസലു റഹ്‌മാൻ, ടി.പി. സഹീദ്, എ.പി. അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു. സിറാസ് ഭാരവാഹികളായ വി.കെ. അബ്ദുല്ലത്തീഫ്, എം.ടി. ഹമീദ്, കെ.കെ. മുനീർ, മഠത്തിൽ അബ്ദുറഹ്മാൻ, കെ. അബ്ദുറഹ്മാൻ, സി.കെ. നൗഫൽ, ടി. ടി ഷാലുദ്ദീൻ എന്നിവർ യോഗ നടപടികൾക്ക് നേതൃത്വം നൽകി.
സിറാസ് പ്രൊജക്ട് ഡയറക്ടർ ഹബീബ് മസ്ഊദ് സ്വാഗതവും ജനറൽ കൺവീനർ എം.എ. അബ്ദുൾ ഖയ്യും നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.