Ticker

6/recent/ticker-posts

പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഏകരൂൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി



കോഴിക്കോട്: താമരശ്ശേരി പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഏകരൂൽ സ്വദേശി ഷിജുവിന്റെ (50) മൃതദേഹം കണ്ടെത്തി. ആവേലം ഭാഗത്തുനിന്നാണ് ഇന്ന് മൃതദേഹം കണ്ടെടുത്തത്.

താമരശ്ശേരിയിൽ നിന്നും വാർക്കപ്പണി കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റ് രണ്ട് തൊഴിലാളികൾക്കൊപ്പം മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. പൂനൂർ പുഴയുടെ കരയിലെത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് ടയർ നന്നാക്കിയ ശേഷം മൂവരും പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഷിജു അപകടത്തിൽ പെട്ടത്
 തുടർന്ന് ഫയർഫോഴ്സും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പുഴയിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. മോശം കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും തിരച്ചിലിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.  

Post a Comment

0 Comments