Ticker

6/recent/ticker-posts

ഗലാർഡിയ പബ്ലിക് സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു


പള്ളിക്കര: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പള്ളിക്കര ഗല്ലാർഡിയ പബ്ലിക് സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വായനാശീലവും സാഹിത്യ അഭിരുചിയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ നടത്തിയത്.
ബഷീറിന്റെ പ്രശസ്തമായ കഥാപാത്രങ്ങളെ പുനഃസൃഷ്ടിച്ചുകൊണ്ടുള്ള പ്രച്ഛന്നവേഷം, കഥാപ്രസംഗം, ബഷീർ കൃതികളുടെ വായന, ക്വിസ് മത്സരം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറി. പരിപാടി തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് o kഫൈസൽ ഉദ്ഘാടനം ചെയ്തു...സ്കൂൾ മാനേജർ റിയാസ് മാസ്റ്റർ പ്രിൻസിപ്പാൾ ഷംസീന ടീച്ചർ ടീച്ചർ അക്കാദമി പ്രിൻസിപ്പൽ ബൽകീസ് ടീച്ചർ മറ്റ് അധ്യാപകരായ ജസീന,സാജിത,സുമയ്യ, സെമീഹ, സരിത,സുനിത, ഫസീല, ഷുഹൈബ്, ഗീത ജെസ്‌ന എന്നിവരും വിദ്യാർത്ഥികൾ, ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ബഷീറിയൻ സാഹിത്യം മാനവികതയുടെ സന്ദേശമാണ് നൽകുന്നതെന്ന് ചടങ്ങിൽ അധ്യാപകർ ഓർമ്മിപ്പിച്ചു

Post a Comment

0 Comments